കുന്നത്ത് നാട് BJP ക്ക് നിഴൽ സ്ഥാനാർത്ഥിയോ? ട്വിൻ്റി: 20, ബാന്ധവം മറ നീക്കി പുറത്ത് വരുന്നു: - രവീന്ദ്രൻ

കുന്നത്ത് നാട് BJP ക്ക് നിഴൽ സ്ഥാനാർത്ഥിയോ? ട്വിൻ്റി: 20, ബാന്ധവം മറ നീക്കി പുറത്ത് വരുന്നു: - രവീന്ദ്രൻ

കുന്നത്ത് നാട് സംവരണ മണ്ഡലത്തിൽ ബി.ജെപി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൻ്റെ രൂപവും ഭാവവും ട്വിൻ്റി 20 സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ വേണ്ടിയുള്ളതാണെന്ന് സംശയിക്കപ്പെടുന്നതായി പാർട്ടി പ്രവർത്തകർ തന്നെ പറയുന്നു. ഇലക്ഷനിൽ മത്സരിക്കാൻ സ്ഥാനാർത്ഥിയാകയും അതൊരു പണം കൊയ്യാനുള്ള അവസരം ആകുന്ന ആളുകളെ മണ്ഡലത്തിൽ കെട്ടിയിറക്കിയപ്പോൾ തന്നെ പ്രവർത്തകർക്ക് സംശയം ഉണ്ടായിരുന്നു.സംവരണാനുകുലത്തിൻ്റെ പേരിലും വാചക കസർത്തിൻ്റെ പേരിലും ചില വലിയ നേതാക്കൾക്ക് വേണ്ടപ്പെട്ടവരായതിനാലും സംസ്ഥാന സിക്രട്ടറി സ്ഥാനത്ത് എത്തപ്പെട്ടു എന്നല്ലാതെ സ്വന്തം മണ്ഡലത്തിൽ ഒരു വാർഡു കമ്മറ്റി പോലും അധികമായി ഉണ്ടാക്കിയില്ല എന്നത് പോട്ടെ പാർട്ടിക്ക് നിലവിൽ ഉണ്ടായിരുന്ന വോട്ടുകളിൽ മൂന്നിലൊന്നു പോലും നിലനിർത്താൻ സാധികാതെ ഗ്രൂപ്പുകളിച്ച് ഉള്ള ജനപിൻതുണ പോലും നഷ്ടപ്പെടുത്തിയ ആളെ വോട്ടുകച്ചവടം നടത്താൻ തന്നെയാണ് കുന്നത്ത് നാട് നിർത്തിയതെന്ന് പഴയ പല പ്രവർത്തകരും പറയുന്നു., ബിനാമി പേരിൽ പാലക്കാട് നടക്കുന്ന ആശുപത്രിയുടെ മറവിൽ നടക്കുന്ന പല ഇടപാടുകളെ കുറിച്ചും ജനഔഷധിയിൽ കേന്ദ്ര സർക്കാരിൻ്റെ സൗജന്യ നിരക്കിൽ ലഭിക്കുന്ന മരുന്നുകളും, പാഡുകളും മറിച്ചു വില്ക്കുന്നതുമായ ആരോപണം പലരും പാർട്ടിയിലെ നേതാക്കൻമാരെ ധരിപ്പിച്ചിട്ടും ഇങ്ങനെയുള്ള ആളെ സ്ഥാനാർത്ഥിയാക്കിയതിലും പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പുകൾ ഇലക്ഷനിൽ പ്രതിഫലിക്കുന്ന് പ്രവർത്തകർ അവകാശപ്പെടുന്നു.